Friday 17 February 2012

"കടിഞ്ഞുല്‍ പ്രസവം "

 ഒരു കുട്ടി  ജനിക്കുമ്പോള്‍  അച്ഛനമ്മമാര്‍ക് ഉണ്ടാകുന്ന അതെ സന്തോഷം ആയിരിക്കും ഒരു കഥ  ജനിക്കുമ്പോള്‍   കഥാകാരന് ഉണ്ടാകുനതെന്ന് എവിടെയോ  വായിച്ചിട്ടുണ്ട്  . അതിനു മുന്‍പ് അവര്‍ അനുഭവിക്കുന്ന സുഖമുള്ള ഒരു വേദന കഥാകാരന്‍ തുടര്‍ച്ച ആയി അനുഭവിക്കുന്നു. കുട്ടി  ജനിക്കുനതിനു   തൊട്ടു മുന്‍പുള്ള  മണിക്കുറുകളില്‍  അമ്മ അനുഭവിക്കുന്ന വേദന ഒരു  കഥാകാരനും  അനുഭവിക്കുന്നു .ആ സുഖമുള്ള വേദന അനുഭവിക്കാന്‍ കുറെ ആയി ആഗ്രഹിക്കുന്നു. എന്‍റെ  കടിഞ്ഞുല്‍   പ്രസവം നടക്കുകയാണ് ആരും അറിയാതെ ആരോടും പറയാതെ നിശബ്ദമായി ആ വേദനയോടു കൂടി ഉള്ള  സുഖം ഞാന്‍ അനുഭവിക്കുന്നു,  ആസ്വദിക്കുന്നു     . ആശയ ദാരിദ്ര്യം ,വിഷയ  ദാരിദ്ര്യം , കാമ്പ് ഇല്ലായ്മ തുടങ്ങിയ ബാലാരിഷ്ടതകള്‍ പിടിപെടാതെ അവന്‍ വളരട്ടെ മഹാഭാരത യുദ്ധം ജയിക്കാന്‍ പോന്ന ഭിമാസേനന്‍ ആയിട്ട്.